ശ്രീധരന്‍പിള്ളയുടെ രാജി സ്വീകരിച്ചിട്ടില്ല: എല്‍.ഗണേഷ്
തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള പി.കെ.ശ്രീധരന്‍പിള്ളയുടെ രാജി കേന്ദ്രനേതൃത്വം സ്വീകരിച്ചിട്ടില്ലെന്ന് കേരളത്തിലെ പാര്‍ട്ടികാര്യങ്ങളുടെ ചുമതലയുള്ള ബിജെപി നേതാവ് എല്‍.ഗണേഷ്.
തിരുവനന്തപുരം ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയം ചില നേതാക്കളുടെ സമനില തെറ്റിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്നുണ്ടായ വികാരവിക്ഷോഭം കൊണ്ടാണ് ചില നേതാക്കള്‍ പരസ്യപ്രസ്താവന നടത്തിയത്. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷ- അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ വോട്ടില്‍ വന്‍തോതില്‍ ചോര്‍ച്ചയുണ്ടായതിനെ കുറിച്ച് അന്വേഷിക്കാനായാണ് ഗണേഷ് കേരളത്തിലെത്തിയത്.












Click it and Unblock the Notifications