മണിയപ്പന്‍ വധം: പാകിസ്ഥാന് പങ്കെന്ന് എം.കെ.നാരായണന്‍
ഒറ്റപ്പാലം: മണിയപ്പന്‍ വധത്തില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ.നാരായണന്‍ പറഞ്ഞു.
പാകിസ്ഥാന്‍ ആസൂത്രണം ചെയ്ത് താലിബാന്‍ നടപ്പിലാക്കിയ നിഷ്ഠൂരമായ ചതിയായിരുന്നു ഇത്. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ സൗഹൃദവും സഹകരണവും വളരുന്നത് ഇല്ലാതാക്കുകയാണ് പാകിസ്ഥാന്റെ ലക്ഷ്യം.
താലിബാനാണ് മണിയപ്പനെ കൊലപ്പെടുത്തിയതെങ്കിലും അതിനു പിന്നില്‍ പാകിസ്ഥാന്റെ താത്പര്യങ്ങളും പ്രകടമാണ്. മണിയപ്പന്റെ കൊലപാതകത്തെ അപലപിക്കാന്‍ ഇസ്ലാമികരാഷ്ട്രങ്ങള്‍ തയ്യാറാകാത്തത് നിര്‍ഭാഗ്യകരമാണ്.
മണിയപ്പന്റെ രക്ഷയ്ക്ക് ഇന്ത്യാഗവണ്‍മെന്റ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്ന ആരോപണം ശരിയല്ല. അഫ്ഗാനിസ്താന്റെ പ്രസിഡന്റ് ഹമീദ് കര്‍സായിയുമായി ഇന്ത്യാഗവണ്‍മെന്റ് ബന്ധപ്പെട്ടു. മണിയപ്പനടക്കമുള്ളവരെ ബന്ദിയാക്കിയശേഷം ഒരു തവണ മാത്രമാണ് താലിബാന്‍ ബന്ധപ്പെട്ടത്. 48 മണിക്കൂറിനകം രാജ്യം വിട്ടുപോകണമെന്നായിരുന്നു ആവശ്യം. തിരിച്ചങ്ങോട്ട് ബന്ധപ്പെടാനോ ചര്‍ച്ച നടത്താനോ കഴിഞ്ഞില്ല.
അഫ്ഗാനിസ്ഥാനിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കാനാവില്ലെന്നും നാരായണന്‍ പറഞ്ഞു.












Click it and Unblock the Notifications