എന്‍ഡിഎഫുകാരുടെ വീടുകളില്‍ നിന്നു വാളുകള്‍ പിടിച്ചെടുത്തു
പാലക്കാട്: മണ്ണാര്‍ക്കാട് എന്‍ഡിഎഫ് പ്രവര്‍ത്തകരുടെ വീടുകളില്‍ നിന്നും പൊലീസ് വാളുകളും മറ്റ് മാരകായുധങ്ങളും പിടിച്ചെടുത്തു.
ഭാരതീയ വിദ്യാനികേതന്‍ സ്കൂളുകളുടെ കലോത്സവത്തില്‍ പങ്കെടുത്ത ശേഷം ഓട്ടോറിക്ഷയില്‍ മടങ്ങുകയായിരുന്ന ചിലരെ തടഞ്ഞ കേസില്‍ പിടിയിലായ എന്‍ഡിഎഫുകാരുടെ വീടുകളില്‍ നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. ഇരുപത്തഞ്ചോളം വാളുകളാണ് കണ്ടെടുത്തത്.
വാഹനം തടഞ്ഞ കേസില്‍ ശനിയാഴ്ചയാണ് ഇവരെ അറസ്റ് ചെയ്തത്. തുടര്‍ന്ന് ഞായറാഴ്ച ഇവരുടെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ ആയുധങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.












Click it and Unblock the Notifications