യുഎന്‍ സെക്രട്ടറി സ്ഥാനത്തിനായി ശശി തരൂരും
വാഷിംഗ്ടണ്‍: യുഎന്‍ ജനറല്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്റെ കാലാവധി 2006ല്‍ ഡിസംബര്‍ അവസാനിക്കുന്നതോടെ അദ്ദേഹത്തിന്റെ പിന്‍ഗാമിയാവുന്നതിന് പരിഗണിക്കപ്പെടുന്നവരില്‍ മലയാളിയായ ഇന്ത്യന്‍ എഴുത്തുകാരന്‍ ശശി തരൂരും.
ശ്രീലങ്കന്‍ നയതന്ത്രജ്ഞന്‍ ജയന്ത ധനപാലയും യുഎന്‍ സെക്രട്ടറി സ്ഥാനത്തിനായി രംഗത്തുണ്ട്. പോളിഷ് പ്രസിഡന്റ്, ജോര്‍ദാന്‍ രാജകുമാരന്‍, ഒരു തുര്‍ക്കി സാമ്പത്തിക വിദഗ്ധന്‍, ഒരു തായി അഭിഭാഷകന്‍ എന്നിവരും പരിഗണിക്കപ്പെടുന്നുണ്ടെന്ന് വാഷിംഗ്ടണ്‍ പോസ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎന്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഇതുവരെ രണ്ടു രാജ്യങ്ങള്‍ മാത്രമേ തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുള്ളൂ. ശ്രീലങ്ക ജയന്ത ധനപാലയെയും തായ്ലാന്റ് ഉപപ്രധാനമന്ത്രി സുരകിര്‍ത് സതിരതായിയെയുമാണ് സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചിട്ടുള്ളത്.
1971നു ശേഷം യുഎന്‍ സെക്രട്ടറി സ്ഥാനം ഏഷ്യക്കാര്‍ക്ക് ലഭിച്ചിട്ടില്ലെന്നതിനാല്‍ ഇത്തവണ ഏഷ്യക്കാരന്‍ സെക്രട്ടറിയാവണമെന്നാണ് ഏഷ്യന്‍ രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്. അതേ സമയം മേഖല തിരിച്ച് സെക്രട്ടറി പദം കൈമാറുന്നതിനോട് യുഎസിന് യോജിപ്പില്ല.












Click it and Unblock the Notifications