ഓഹരി സൂചിക 9000 കടന്നു
മുംബൈ: ഓഹരി സൂചിക ചരിത്രത്തിലാദ്യമായി 9000 പോയിന്റ് കടന്നു. വിദേശ ധനസ്ഥാപനങ്ങളുടെ ഉയര്‍ന്ന തോതിലുള്ള ഓഹരി വിപണിയിലെ നിക്ഷേപമാണ് സൂചിക പുതിയ റെക്കോഡ് ഉയരത്തിലെത്തിച്ചത്.
നവംബര്‍ 28 തിങ്കളാഴ്ച വ്യാപാരം തുടങ്ങിയതിനു ശേഷം സൂചികയില്‍ വന്‍കുതിപ്പാണുണ്ടായത്. 111.29 പോയിന്റ് കടന്ന് സൂചിക ഉച്ചയ്ക്ക് 2.10ന് 9000.32ലെത്തി. കഴിഞ്ഞ ദിവസം 8889.03 പോയിന്റിലാണ് ക്ലോസ് ചെയ്തിരുന്നത്.
8994.94 പോയിന്റിലാണ് തിങ്കളാഴ്ച ഓഹരി വിപണി ക്ലോസ് ചെയ്തത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ക്ലോസിംഗ് നിരക്കാണിത്. ക്ലോസ് ചെയ്യുമ്പോള്‍ 105.91 പോയിന്റ് വര്‍ധനവാണ് സൂചികയിലുണ്ടായത്.
ഇന്‍ഫോസിസ്, റിലയന്‍സ്, ടിസിഎസ്, വിപ്രോ, സത്യം, എച്ച്എല്‍എല്‍, ഐടിസി, മാരുതി, ഒഎന്‍ജിസി, ഭെല്‍, എച്ച്ഡിഎഫ്സി, ടാറ്റ മോട്ടോര്‍സ്, ടിസിഎസ്, എസ്ബിഐ, ബജാജ് ഓട്ടോ തുടങ്ങിയ കമ്പനികളാണ് നേട്ടമുണ്ടാക്കിയത്.












Click it and Unblock the Notifications