Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാട്ടില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

ചെന്നൈ: മഴ കനത്ത നാശം വിതച്ച തമിഴ്നാട്ടില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നു. നവംബര്‍ 28 തിങ്കളാഴ്ച മഴ നിന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായിട്ടുണ്ട്.

ചില പ്രദേശങ്ങളില്‍ കനത്ത തോതില്‍ മഴ പെയ്യുമെന്നാണ് കാലവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചതെങ്കിലും എവിടെയെങ്കിലും കനത്ത മഴ പെയ്യുന്നതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. എന്നാല്‍ മഴവെള്ളം കയറിയത് പിന്‍വലിയാത്തതു മൂലം പല സ്ഥലങ്ങളും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്.

നവംബര്‍ ഒന്നുമുതല്‍ 28 വരെ 279 പേരാണ് മമിഴ്നാട്ടില്‍ മഴക്കെടുതിയില്‍ പെട്ട് മരിച്ചത്. കനത്ത മഴയെ തുടര്‍ന്ന് രാമനാഥപുരം, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ രണ്ട് ബസുകള്‍ ഒഴുകിപ്പോയതു മൂലം നിരവധി പേര്‍ മരിച്ചിരുന്നു.

സൈനികരും സര്‍ക്കാര്‍, സ്വകാര്യസംഘടനകളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഊര്‍ജിതമായി പങ്കെടുക്കുന്നുണ്ട്.

ഞായറാഴ്ച കേന്ദ്രമന്ത്രി ശിവരാജ് പാട്ടീല്‍, പി.ചിദംബരം, തമിഴ്നാട് മുഖ്യമന്ത്രി ജയലളിത തുടങ്ങിയവര്‍ വെള്ളപ്പൊക്ക ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+