Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് 2002-04വരെ 5862 കര്‍ഷക ആത്മഹത്യകള്‍

ദില്ലി: രാജ്യത്ത് ഏഴു സംസ്ഥാനങ്ങളിലായി 2002 മുതല്‍ 2004 വരെ 5862 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര കൃഷി സഹമന്ത്രി അഖിലേഷ് പ്രസാദ് സിംഗ് ലോക്സഭയില്‍ അറിയിച്ചു. ചോദ്യോത്തരവേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്- 3319 പേര്‍. ആന്ധ്രയില്‍ 1510 പേരും മഹാരാഷ്ട്രയില്‍ 835 പേരും ആത്മഹത്യ ചെയ്തിട്ടുണ്ട്. കേരളത്തില്‍ 180 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഗുജറാത്തില്‍ 15ഉം പഞ്ചാബില്‍ രണ്ടും ഒറീസയില്‍ ഒരാളും ആത്മഹത്യ ചെയ്തിട്ടുണ്ട്.

കര്‍ഷകരുടെ ആത്മഹത്യക്കുളള പ്രധാന കാരണം കടക്കെണിയാണെന്നും മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+