മണിയപ്പന്‍ വധം: പാകിസ്ഥാന് പങ്കില്ലെന്ന് മുക്കര്‍ജി
ദില്ലി: അഫ്ഗാനിസ്ഥാനില്‍ മലയാളിയായ മണിയപ്പന്‍ കൊല ചെയ്യപ്പെട്ട സംഭവത്തില്‍ ഇന്ത്യ പാകിസ്ഥാനെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് പ്രതിരോധമന്ത്രി പ്രണബ് മുക്കര്‍ജി ലോക്സഭയില്‍ അറിയിച്ചു.
മണിയപ്പനെ രക്ഷിക്കുന്നതിന് ഇന്ത്യ പാകിസ്ഥാന്റെ സഹായം തേടിയിരുന്നു. എന്നാല്‍ താലിബാനുമായി യാതൊരു ബന്ധവും ഇപ്പോഴില്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ സഹായിക്കാന്‍ കഴിയില്ലെന്ന് പാകിസ്ഥാന്‍ അറിയിച്ചു.
മണിയപ്പന്‍ വധത്തില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ.നാരായണന്റെ പ്രസ്താവനെ കുറിച്ച് പ്രതിപക്ഷനേതാവ് എല്‍.കെ.അദ്വാനി വിശദീകരണം തേടിയപ്പോഴാണ് പ്രണബ് മുക്കര്‍ജി ലോക്സഭയില്‍ പ്രസ്താവന നടത്തിയത്. ഇതൊരു ഗൗരവമേറിയ വിഷയമാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കേണ്ടതുണ്ടെന്നും അദ്വാനി പറഞ്ഞു.
താന്‍ നാരായണനുമായി സംസാരിച്ചിരുന്നെന്നും തന്റെ വാക്കുകള്‍ റിപ്പോര്‍ട്ടുകളില്‍ തെറ്റായി ഉദ്ധരിക്കുകയായിരുന്നുവെന്ന് നാരായണന്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രണബ് മുക്കര്‍ജി പറഞ്ഞു. മണിയപ്പന്‍ വധത്തില്‍ പാകിസ്ഥാന്‍ ഉത്തരവാദിയാണെന്ന് നാരായണന്‍ പറഞ്ഞിട്ടില്ല. താലിബാനുമായി ബന്ധമുള്ള സമയത്ത് പാകിസ്ഥാന് പല സംഭവങ്ങളിലും ഉത്തരവാദിത്തമുണ്ടായിരുന്നുവെന്നാണ് നാരായണ്‍ പറഞ്ഞത്- മുക്കര്‍ജി വ്യക്തമാക്കി.












Click it and Unblock the Notifications