ജയലളിത അത്ഭുതകരമായി രക്ഷപ്പെട്ടു
ചെന്നൈ: വിമാനത്താവളത്തില്‍ ഒരു വന്‍ദുരന്തത്തില്‍ നിന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത രക്ഷപ്പെട്ടു.
ജയലളിത സഞ്ചരിച്ചിരുന്ന പ്രത്യേക വിമാനം ഒരു ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനവുമായി റണ്‍വെയില്‍ വച്ച് കൂട്ടിയിടിക്കുന്നത് ഒഴിവായത് അത്ഭുതകരമായാണ്. നവംബര്‍ 28 തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ ജയലളിത സഞ്ചരിച്ചിരുന്ന പ്രത്യേക വിമാനം വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടാനൊരുങ്ങുമ്പോള്‍ അതേ റണ്‍വെയിലൂടെ നീങ്ങുകയായിരുന്നു ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം സാങ്കേതിക തകരാറ് മൂലം പൊടുന്നനെ നിന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട പ്രത്യേക വിമാനത്തിലെ പൈലറ്റ് വിമാനം പെട്ടെന്നു നിര്‍ത്തിയതുകൊണ്ടാണ് വന്‍ദുരന്തം ഒഴിവായത്.
സിങ്കപ്പൂരില്‍ നിന്നും ചെന്നൈ വിമാനത്താവളത്തില്‍ ലാന്റ് ചെയ്തതായിരുന്നു ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം.












Click it and Unblock the Notifications