ശങ്കരരാമന്‍ കേസ് വിചാരണ ഡിസം.12ലേക്ക് മാറ്റി
പോണ്ടിച്ചേരി: കാഞ്ചി സ്വാമിമാരായ ജയേന്ദ്ര സരസ്വതിയും വിജയേന്ദ്ര സരസ്വതിയും ഉള്‍പ്പെട്ട ശങ്കരരാമന്‍ വധക്കേസ് വിചാരണ പോണ്ടിച്ചേരിയിലെ സെഷന്‍സ് കോടതി ഡിസംബര്‍ 12ലേക്ക് മാറ്റി.
കേസ് നവംബര്‍ 28 തിങ്കളാഴ്ച വിചാരണക്കു വന്നപ്പോള്‍ ഡിസംബര്‍ 12ലേക്ക് മാറ്റി സെഷന്‍സ് കോടതി ജഡ്ജി ചിന്നപാണ്ടി ഉത്തരവിടുകയായിരുന്നു. രണ്ട് മഠാധിപതിമാരടക്കം കേസിലുള്‍പ്പെട്ട 24 പേരും കോടതിയില്‍ തിങ്കളാഴ്ച ഹാജരായിരുന്നു.
ജയേന്ദ്ര സരസ്വതി നല്‍കിയ ഹര്‍ജിയില്‍ കേസിന്റെ വിചാരണ തമിഴ്നാട്ടില്‍ നിന്നും പോണ്ടിച്ചേരിയിലേക്ക് മാറ്റി ഒക്ടോബര്‍ 26ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
വരദരാജ പെരുമാള്‍ ക്ഷേത്രം മാനേജരായിരുന്ന ശങ്കരരാമനെ 2004 സെപ്റ്റംബര്‍ മൂന്നിന് വധിച്ചുവെന്നതാണ് കേസ്.












Click it and Unblock the Notifications