ശ്രീനഗറില്‍ നേരിയ ഭൂചലനം
ശ്രീനഗര്‍: നവംബര്‍ 28 തിങ്കളാഴ്ച ശ്രീനഗറില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.
തിങ്കളാഴ്ച രാവിലെ 11.07ന് ഉണ്ടായ ഭൂചലനത്തിന്റെ ശക്തി പരിശോധിച്ചുവരികയാണ്. ഞായറാഴ്ച വൈകീട്ട് 6.29നും ശ്രീനഗറില്‍ ഭൂചലനമുണ്ടായിരുന്നു. ഈ ഭൂചലനം റിച്ചര്‍ സ്കെയിലില്‍ 5.2 ആണ് രേഖപ്പെടുത്തിയത്.
ഒക്ടോബര്‍ എട്ടിന് ഒട്ടേറെ പേരുടെ മരണത്തിനിടയാക്കിയ ഭൂചലനമുണ്ടായതിനു ശേഷം കശ്മീരില്‍ ഇതുവരെ നൂറ്റിഇരുപതിലേറെ തുടര്‍ചലനങ്ങളുണ്ടായിട്ടുണ്ട്.












Click it and Unblock the Notifications