Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍ഡിഎ ഇനി കളങ്കിത മന്ത്രിമാരെ ബഹിഷ്കരിക്കില്ല

ദില്ലി: ബീഹാറിലെ തിരഞ്ഞെടുപ്പ് വിജയത്തോടെ റെയില്‍വെമന്ത്രി ലാലു പ്രസാദ് യാദവ് ഉള്‍പ്പെടെയുള്ള കളങ്കിത മന്ത്രിമാരെ ബഹിഷ്കരിക്കുന്നത് അവസാനിപ്പിക്കാന്‍ എന്‍ഡിഎ തീരുമാനിച്ചു.

കളങ്കിതമന്ത്രിമാര്‍ക്കെതിരായ ജനവിധിയാണ് വോട്ടര്‍മാര്‍ നടത്തിയതെന്നും ഈ സാഹചര്യത്തില്‍ അവരെ ബഹിഷ്കരിക്കുന്നത് തുടരേണ്ടതില്ലെന്ന് തീരുമാനിച്ചുവെന്നും ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി വക്താവ് വി.കെ.മല്‍ഹോത്ര പറഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന എന്‍ഡിഎ നേതാക്കളുടെ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

കേന്ദ്രമന്ത്രിസഭയിലെ കളങ്കിത മന്ത്രിമാരുടെ സാന്നിധ്യത്തില്‍ പ്രതിഷേധിച്ച് ഒരു പാര്‍ലമെന്റ് സമ്മേളനം ഏതാണ്ട് പൂര്‍ണമായി എന്‍ഡിഎ ബഹിഷ്കരിച്ചിരുന്നു. ലാലുവിനെ കൂടാതെ ആര്‍ജെഡി മന്ത്രിമാരായ മുഹമ്മദ് തസ്ലിമുദ്ദിന്‍, പി.സി.ഗുപ്ത, എം.എ.എ.ഫത്മി, ജയ്പ്രകാശ് നാരായണന്‍, ജെഎംഎം മന്ത്രി ഷിബു സോറന്‍ എന്നിവരെയാണ് എന്‍ഡിഎ ബഹിഷ്കരിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+