ചൗഹാനെ തിരഞ്ഞെടുത്തതില്‍ ഉമക്ക് അതൃപ്തി
ഭോപാല്‍: ശിവരാജ്സിംഗ് ചൗഹാനെ മധ്യപ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ബിജെപി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനത്തില്‍ ഉമാഭാരതി അതൃപ്തി പ്രകടിപ്പിച്ചു.
നിയമസഭാംഗങ്ങളോടാലോചിക്കാതെ മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിംഗ് ചൗഹാനെ തിരഞ്ഞെടുത്തതിന് ഉമാ ഭാരതി പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ചു. പാര്‍ട്ടി തീരുമാനത്തില്‍ താന്‍ അസംതൃപ്തയാണെന്നും അവര്‍ പറഞ്ഞു. ഭോപ്പാലിലെത്തിയ ഉമ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
ഇന്ത്യയുടെ രാഷ്ട്രീയപാര്‍ട്ടികളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പാര്‍ലമെന്ററി ബോര്‍ഡ് മുഖ്യമന്ത്രിയെ തിരഞ്ഞടുക്കുന്നത്. സാധാരണയായി ആരെയെങ്കിലും പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ചാലും നിയമസഭാകക്ഷി അയാളെ തിരഞ്ഞെടുത്ത ശേഷമേ ഇക്കാര്യം പ്രഖ്യാപിക്കുകയുള്ളൂ.
പുതിയ മുഖ്യമന്ത്രിയെ കുറിച്ച് തീരുമാനമെടുത്ത അന്നുതന്നെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ എ.ബി വാജ്പേയിയോടും അദ്വാനിയോടും ഇക്കാര്യത്തിലുള്ള തന്റെ നിലപാട് താന്‍ അറിയിച്ചുവെന്നും ഉമ പറഞ്ഞു.
എന്നാല്‍ ഇവരുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഉമാഭാരതി വിസമ്മതിച്ചു.












Click it and Unblock the Notifications