Get Updates
Get notified of breaking news, exclusive insights, and must-see stories!

വോള്‍കര്‍ റിപ്പോര്‍ട്ട്: പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ച

ദില്ലി: വോള്‍കര്‍ കമ്മിറ്റിയില്‍ നിന്ന് ഇന്ത്യയുടെ പ്രത്യേക പ്രതിനിധി വീരേന്ദര്‍ ദയാലിന് ലഭിച്ച രേഖകള്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്തു വയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി തള്ളി.

അതേ സമയം വോള്‍കര്‍ റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച നടത്തണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് ചര്‍ച്ച ആരംഭിക്കും.

രേഖകള്‍ മേശപ്പുറത്തുവയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷനേതാവ് എല്‍.കെ.അദ്വാനിയാണ് ഉന്നയിച്ചത്. പഥക് കമ്മിറ്റി വോള്‍കര്‍ റിപ്പോര്‍ട്ടിന്മേല്‍ അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ രേഖകള്‍ പാര്‍ലമെന്റിന്റെ മേശപ്പുറത്തു വയ്ക്കാനാവില്ലെന്ന് സ്പീക്കര്‍ സോമനാഥ ചാറ്റര്‍ജി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+