തത്കാലം ബിജെപി വിടുന്നില്ല: പത്മനാഭന്‍
തിരുവനന്തപുരം: ബിജെപി വിടുന്ന കാര്യം തത്കാലം ആലോചിച്ചിട്ടില്ലെന്ന് സി.കെ.പത്മനാഭന്‍. ലോക്സഭാ ഉപതിരഞ്ഞെടുപ്പിലെ വന്‍പരാജയത്തെ തുടര്‍ന്ന് ബിജെപിയില്‍ നിന്ന് രാജിവയ്ക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഡിഐസിയിലോ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിലോ ചേര്‍ന്നേക്കുമെന്നും കെ.മുരളീധരനുമായി ചര്‍ച്ച നടത്തിയെന്നുമുള്ള അഭ്യൂഹങ്ങള്‍ പത്മനാഭന്‍ നിഷേധിച്ചു.
പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനെത്തിയ എല്‍.ഗണേഷുമായി ചര്‍ച്ച നടത്തും. തനിക്കു പറയാനുള്ളതു അദ്ദേഹത്തെ അറിയിക്കും. ബാക്കിയെല്ലാം പിന്നീട്. നാളത്തെ കാര്യത്തെ കുറിച്ച് ഇപ്പോള്‍ പറയാനാവില്ല- പത്മനാഭന്‍ പറഞ്ഞു.












Click it and Unblock the Notifications