സിപിഎം സംസ്ഥാന കമ്മിറ്റി യോഗം തുടങ്ങി
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കമ്മിറ്റി യോഗം നവംബര്‍ 26 ശനിയാഴ്ച തിരുവനന്തപുരത്ത് എ.കെ.ജി സെന്ററില്‍ തുടങ്ങി.
തിരുവനന്തപുരം: രണ്ടു ദിവസത്തെ സിപിഎം സംസ്ഥാന കമ്മിറ്റി യോഗം തിരുവനന്തപുരത്ത് തുടങ്ങി. ഡിഐസിയെ ഇടതുമുന്നണിയിലെടുക്കുന്നതു സംബന്ധിച്ചായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ച.
ഡിഐസിയെ മുന്നണിയിലെടുക്കുന്നതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സംസ്ഥാന കമ്മിറ്റിയുടെ പരിഗണനക്കു വരും. ഡിഐസിക്ക് സംസ്ഥാനത്ത് സാമാന്യം നല്ല ശക്തിയുണ്ടെന്ന സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ ഉപതിരഞ്ഞെടുപ്പു വിശകലന രേഖയ്ക്ക് കഴിഞ്ഞ രണ്ടു ദിവസമായി നടന്ന സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കും.
ഡിഐസിയെ സംബന്ധിച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയ്ക്കു വരും. ഡിഐസിയുടെ ശക്തി സംബന്ധിച്ച സെക്രട്ടറിയുടെ നിലപാടിനോട് പൂര്‍ണമായി യോജിക്കുന്നതല്ല ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ വി.എസ്.അച്യുതാനന്ദന്റെ നിലപാടുകളോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്.
മറ്റ് സംഘടനാ പ്രശ്നങ്ങളും സര്‍ക്കാരിനെതിരായ സമരപരിപാടികളെ കുറിച്ചുള്ള ആസൂത്രണവും യോഗത്തില്‍ ചര്‍ച്ചാവിഷയമാവും.












Click it and Unblock the Notifications