മേലധികാരിയുടെ പീഡനം മൂലം സര്‍ക്കാര്‍ ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: മേലധികാരിയുടെ പീഡനം മൂലം വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്തു. വിളപ്പിലശാല സ്വദേശിയായ ഇന്ദിരാവതിയമ്മ(44)യാണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി സ്വയമൊടുക്കിയത്.
പൂജപ്പുര സ്പെഷല്‍ ഇന്‍വെസ്റിഗേഷന്‍ യൂണിറ്റിലെ പൊലീസ് സൂപ്രണ്ട് കെ.എ.വേലായുധന്‍ ചെട്ട്യാരുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റന്റായി ജോലി ചെയ്തു വരികയായിരുന്നു ഇന്ദിരാവതിയമ്മ. വികലാംഗയായ ഇവരെ ജോലി ശരിയായി ചെയ്യുന്നില്ലെന്നും പറഞ്ഞ് വേലായുധന്‍ മാനസികമായി പീഡിപ്പിക്കാറുണ്ടെന്നും ഇതെത്തുടര്‍ന്നണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്നുമാണ് സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.












Click it and Unblock the Notifications