തലശേരിയില്‍ ബിജെപി ഹര്‍ത്താല്‍ പൂര്‍ണം
കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന്റെ മരണത്തെ തുടര്‍ന്ന് തലശേരിയില്‍ നവംബര്‍ 28 തിങ്കളാഴ്ച ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആചരിക്കുകയാണ്. കടകളും വ്യവസായ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. എന്നാല്‍ ഹര്‍ത്താല്‍ ഗതാഗതത്തെ ബാധിച്ചിട്ടില്ല.
മൂഴിക്കരയില്‍ വച്ച് കഴിഞ്ഞ ഒക്ടോബര്‍ 13ന് സിപിഎം ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ ഇടച്ചോളി പ്രേമന്‍ നവംബര്‍ 27ഞായറാഴ്ച രാത്രി മരിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് ബിജെപിക്കാര്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്.
ആക്രമണവുമായി ബന്ധപ്പെട്ട് ഏഴ് സിപിഎം പ്രവര്‍ത്തകര്‍ കോടതി മുന്‍പാകെ കീഴടങ്ങിയിരുന്നു. ആക്രമണത്തില്‍ പങ്കുള്ള മറ്റൊരാള്‍ നവംബര്‍ 11ന് ആത്മഹത്യ ചെയ്തു.












Click it and Unblock the Notifications