എച്ച്ഐവി പരിശോധനാസംവിധാനം ശക്തിപ്പെടുത്തും: മന്ത്രി
കല്‍പ്പറ്റ: സംസ്ഥാനത്ത് എച്ച്ഐവി പരിശോധനാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ.രാമചന്ദ്രന്‍ പറഞ്ഞു.
എച്ച്ഐവി അണുബാധയുണ്ടായി 15 ദിവസത്തിനകം ഇത് കണ്ടുപിടിക്കാന്‍ കഴിയുന്ന ഫോര്‍ത്ത് ജനറേഷന്‍ കിറ്റ് ലഭ്യമാക്കും. മാര്‍ച്ച് മാസം മുതല്‍ മരുന്നിനൊപ്പം കിറ്റ് കൂടി ലഭ്യമാക്കണമെന്ന് സെന്‍ട്രല്‍ പര്‍ച്ചേസിംഗ് കമ്മററിക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.
രക്തബാങ്കില്‍ നിന്നും രക്തം സ്വീകരിച്ചതു വഴി എച്ച്ഐവി ബാധിച്ചുവെന്ന് പറയുന്ന കുട്ടിയുടെ ചികിത്സാചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കും. കുട്ടിയുടെ അമ്മക്ക് സഹകരണസ്ഥാപനത്തില്‍ ജോലി നല്‍കും. ഇവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കുമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications