ഐസ്ക്രീം കേസിലെ പ്രോസിക്യൂട്ടറെ മാറ്റാന്‍ കോടതി ഉത്തരവ്
കൊച്ചി: കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിലെ പ്രത്യേക പ്രോസിക്യൂട്ടറെ മാറ്റാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും അന്വേഷി പ്രസിഡന്റ് കെ.അജിതയും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നവംബര്‍ 28 തിങ്കളാഴ്ച ഈ ഉത്തരവു പുറപ്പെടുവിച്ചത്.
പതിനഞ്ച് ദിവസത്തിനകം പുതിയ പ്രോസിക്യൂട്ടറെ നിയമിക്കാനും സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഐസ്ക്രീം കേസിലെ പ്രത്യേക പ്രോസിക്യൂട്ടര്‍ കെ.വി.ജോസഫ് കേസിലുള്‍പ്പെട്ട മുന്‍മന്ത്രി കുഞ്ഞാലിക്കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായി ഹര്‍ജിക്കാര്‍ ആരോപണമുന്നയിച്ചിരുന്നു.
ഐസ്ക്രീം കേസില്‍ ആരോപണവിധേയനായ മുന്‍മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കുന്ന വിധത്തില്‍ ജോസഫ് നടത്തിയ പ്രസ്താവനകള്‍ വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിപക്ഷനേതാവടക്കമുള്ള പലരും പ്രത്യേക പ്രോസിക്യൂട്ടര്‍ സ്ഥാനത്ത് നിന്നും ജോസഫിനെ മാറ്റണമെന്ന ആവശ്യമുന്നയിച്ചിരുന്നു.












Click it and Unblock the Notifications