ഐജി സെന്‍കുമാറിനെതിരെ നടപടി വേണം: അസോസിയേഷന്‍
കൊച്ചി: പൊലീസുകാരനെ പരസ്യമായി കയ്യേറ്റം ചെയ്ത ഐജി സെന്‍കുമാറിനെതിരെ നടപടി വേണമെന്ന് പൊലീസ് അസോസിയേഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നടപടിയുണ്ടായില്ലെങ്കില്‍ അത് പൊലീസ് സേനയുടെ അച്ചടക്കത്തെ ബാധിക്കുമെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
പൊലീസ് അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹക സമിതി പാസാക്കിയ പ്രമേയത്തിലാണ് ഐജിയ്ക്കെതിരെ നടപടി ആവശ്യപ്പെട്ടത്. തിരുവനന്തപുരം എംജി കോളജില്‍ വിദ്യാര്‍ഥികളെ മര്‍ദിച്ച പൊലീസുകാരന്റെ ഹെല്‍മറ്റ് തട്ടിത്തെറിപ്പിക്കുകയും യൂണിഫോമില്‍ കുത്തിപ്പിടിക്കുകയും ചെയ്തതിനെ ചൊല്ലിയാണ് അസോസിയേഷന്‍ ഐജിക്കെതിരെ തിരിഞ്ഞിരിക്കുന്നത്.
പൊലീസ് സേനയുടെ ആത്മാഭിമാനത്തെയും അന്തസിനെയും കൃത്യനിര്‍വഹണ ശേഷിയെയും ചോദ്യം ചെയ്യുന്ന നടപടിയാണ് ഐജിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
പൊലീസ് സേനയുടെ ആത്മവീര്യം കാത്തുസൂക്ഷിക്കേണ്ട പൊലീസ് ഉദ്യോഗസ്ഥന്‍ അതിനു വിപരീതമായി പ്രവര്‍ത്തിച്ചത് ന്യായീകരിക്കാനാവില്ല. ഈ സംഭവത്തില്‍ അന്വേഷണം നടത്തി മാതൃകാപരമായി നടപടി സ്വീകരിക്കണം- അസോസിയേഷന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications