പമ്പയില്‍ നിന്നും തമിഴ്നാട്ടിലേക്ക് സര്‍വീസ് തുടങ്ങി
പത്തനംതിട്ട: പമ്പയിലെ താല്‍ക്കാലിക ഡിപ്പോയില്‍ നിന്നും കെഎസ്ആര്‍ടിസി തമിഴ്നാട്ടിലേക്ക് അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ആരംഭിച്ചു.
നവംബര്‍ 27 ഞായറാഴ്ചയാണ് സര്‍വീസുകള്‍ ആരംഭിച്ചത്. മണ്ഡലമകരവിളക്ക് കാലത്ത് പമ്പയില്‍ നിന്നും പളനിയിലേക്ക് കെഎസ്ആര്‍ടിസി 15 സര്‍വീസുകളും തെങ്കാശിയിലേക്ക് അഞ്ച് സര്‍വീസുകളും നടത്തുമെന്ന് പമ്പയിലെ കെഎസ്ആര്‍ടിസി പ്രത്യേക ഓഫീസര്‍ ആര്‍.ചന്ദ്രബാബു പറഞ്ഞു. ഇതിനായി കെഎസ്ആര്‍ടിസിക്ക് തമിഴ്നാട് സര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ട്.
തമിഴ്നാട്ടില്‍ നിന്നും പമ്പയിലേക്ക് 20 സര്‍വീസുകള്‍ നടത്താന്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന് കേരള സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും ചന്ദ്രബാബു പറഞ്ഞു.












Click it and Unblock the Notifications