ബാഗ്ദാദില്‍ ഇന്ത്യന്‍ വംശജരായ ബ്രിട്ടീഷ് പൗരന്മാര്‍ കൊല്ലപ്പെട്ടു
ബാഗ്ദാദ്: ബാഗ്ദാദില്‍ തോക്കുധാരികളായ അജ്ഞാതര്‍ നടത്തിയ വെടിവയ്പില്‍ ഇന്ത്യന്‍ വംശജരായ മൂന്ന് ബ്രിട്ടീഷ് പൗരന്മാര്‍ കൊല്ലപ്പെട്ടു. ഇന്ത്യയില്‍ നിന്നും ടെഹ്റാന്‍ വഴി ഇറാഖിലേക്കു പോയ തീര്‍ത്ഥാടകരാണ് കൊല്ലപ്പെട്ടത്.
തെക്കന്‍ ബാഗ്ദാദില്‍ നവംബര്‍ 28 തിങ്കളാഴ്ചയാണ് ആക്രമണമുണ്ടായത്. ഷിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ഒരു ബസിനു നേരെ അജ്ഞാതര്‍ വെടി വയ്ക്കുകയായിരുന്നു. പ്രധാനപ്പെട്ട ഷിയ തീര്‍ത്ഥാടന കേന്ദ്രങ്ങളായ നജാഫ്, കര്‍ബല എന്നിവിടങ്ങളിലേക്ക് പോകുകയായിരുന്ന തീര്‍ത്ഥാടകര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബസ് ഡ്രൈവര്‍ക്കും വെടിവയ്പില്‍ പരിക്കേറ്റിട്ടുണ്ട്.
സുന്നി, ഷിയ വംശജര്‍ താമസിക്കുന്ന ഈ ഭാഗത്ത് ഷിയകള്‍ക്കു നേരെ നിരവധി ആക്രമണങ്ങള്‍ നടക്കുന്നുണ്ട്.












Click it and Unblock the Notifications