കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ കല്‍ക്കരി ഖനി സ്ഫോടനത്തില്‍ 68 മരണം

  • By Staff
Google Oneindia Malayalam News

ബെയ്ജിംഗ്: ചൈനയിലെ ഹെയ്ലോംഗ്ജിയാങ് പ്രവിശ്യയിലെ കല്‍ക്കരി ഖനിയിലുണ്ടായ സ്ഫോടനത്തില്‍ 68 പേര്‍ കൊല്ലപ്പെട്ടു. എണ്‍പത്തഞ്ചോളം പേരെ പേരെ കാണാതായി. മരിച്ചവരെല്ലായവരും പ്രായപൂര്‍ത്തിയാകാത്തവരാണ്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഡോണ്‍ഫെങ് കല്‍ക്കരി ഖനിയില്‍നവംബര്‍ 27 ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ആകെ 221 പേരാണ് ഖനിക്കുള്ളില്‍ ജോലി ചെയ്തിരുന്നത്. തിങ്കളാഴ്ച രാവിലെയോടു കൂടി ഖനിക്കുള്ളില്‍ അകപ്പെട്ട 70ളം പേരെ രക്ഷപ്പെടുത്തി. ഇവരില്‍ 45 പേരെ ഖനിക്ക് പുറത്തേക്ക് കൊണ്ടുവന്നിട്ടുണ്ട്. 30 മൃതശരീരങ്ങളും കണ്ടെത്തിയിട്ടുണ്ട്. കാണാതായവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമം തുടരുകയാണ്.

പ്രവിശ്യാ ഗവര്‍ണര്‍ സ്യാങ് സ്യൂജിയടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ഖനിക്കുളളിലെ വെന്റിലേഷന്‍ സംവിധാനത്തിനുണ്ടായ തകരാറു കാരണം ഖനിക്കുള്ളില്‍ നിറഞ്ഞ പുകയാണ് അപകടമുണ്ടാക്കിയതെന്നാണ് കരുതുന്നത്.

കടുത്ത വൈദ്യുതി ക്ഷാമം നേരിടുന്ന ചൈനയില്‍ ധാരാളം ഖനിയപകടങ്ങള്‍ നടക്കുന്നുണ്ട്. നിരവധി അനധികൃത ഖനികളും ചൈനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടങ്ങളില്‍ വേണ്ട സുരക്ഷാസജ്ജീകരണങ്ങളില്ലാത്തതാണ് ഖനിയപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X