മണിയപ്പന്‍ വധത്തില്‍ പങ്കില്ലെന്ന് പാകിസ്ഥാന്‍
ഇസ്ലാമബാദ്: മലയാളിയായ മണിയപ്പനെ അഫ്ഗാനിസ്ഥാനില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പങ്കുണ്ടെന്ന ആരോപണം പാകിസ്ഥാന്‍ നിഷേധിച്ചു.
പാകിസ്ഥാന് വധത്തില്‍ പങ്കുണ്ടെന്ന ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം.കെ.നാരായണന്റെ പ്രസ്താവന അടിസ്ഥാനമില്ലാത്തതും നിരുത്തരവാദപരവുമാണെന്ന് പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസ് വക്താവ് തന്‍സിം അസ്ലം പറഞ്ഞു. ഈ ആരോപണത്തിന് യാതൊരു തെളിവുമില്ലെന്ന് വക്താവ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ അഫ്ഗാനിസ്ഥാനിലേക്കും പാകിസ്ഥാനിലേക്കും ഇന്ധനം കൊണ്ടുപോവുന്നതിനിടയില്‍ എട്ട് പാകിസ്ഥാനി ഡ്രൈവര്‍മാര്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. അപ്പോഴൊന്നും പാകിസ്ഥാന്‍ ആരുടെ നേരെയും വിരല്‍ ചൂണ്ടിയിട്ടില്ല.
നിരപരാധികളെ കൊല്ലുന്നത് ഭീകരവാദമായാണ് പാകിസ്ഥാന്‍ കാണുന്നതെന്നും വക്താവ് വ്യക്തമാക്കി.












Click it and Unblock the Notifications