അമിതാഭ് ബച്ചന്‍ മുംബൈ ലീലാവതി ആശുപത്രിയില്‍
മുംബൈ: കടുത്ത വയറുവേദനയെ തുടര്‍ന്ന് ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനെ മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം സാധാരണനിലയിലാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ ദില്ലി എസ്കോര്‍ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബച്ചനെ പരിശോധനകള്‍ക്കു ശേഷം ഡിസ്ചാര്‍ജ് ചെയ്തിരുന്നു. തുടര്‍ന്ന് തിങ്കളാഴ്ച രാത്രിയാണ് ബാന്ദ്രയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ചയും അദ്ദേഹത്തെ ഏതാനും ടെസ്റുകള്‍ക്ക് വിധേയമാക്കും.
ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിച്ചുവരികയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന്റെ അസുഖം എന്താണെന്ന് കൃത്യമായി ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടില്ല.
സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍സിംഗും ബച്ചന്റെ മകന്‍ അഭിഷേക് ബച്ചനും അദ്ദേഹത്തെ ചൊവ്വാഴ്ച രാവിലെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.












Click it and Unblock the Notifications