ടൂറിസം മേഖലയില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കും: മുഖ്യമന്ത്രി
ദില്ലി: കേരളത്തിലെ വിനോദസഞ്ചാരമേഖലയില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്ന്േ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ദില്ലിയില്‍ ഇന്ത്യന്‍ സാമ്പത്തിക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇനി ഇടതു സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നാലും യുഡിഎഫ് സര്‍ക്കാരിന്റെ വികസന നയങ്ങള്‍ പിന്തുടരേണ്ടിവരും. കേരളം തൊഴില്‍ സമരങ്ങളുള്ള നാടാണെന്ന ധാരണ ശരിയല്ല.
ഇന്ത്യയിലെ മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിയിട്ടുണ്ട്. സ്വകാര്യ നിക്ഷേപത്തിന് വളരെ അനുകൂലമായ അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications