രാജ് അനുകൂലികള്‍ക്കെതിരെ ബാല്‍ താക്കറെ
മുംബൈ: ശിവസേന മുഖപത്രമായ സാമ്നയില്‍ എഴുതിയ മുഖപ്രസംഗത്തില്‍ പാര്‍ട്ടി തലവന്‍ ബാല്‍ താക്കറെ രാജ് താക്കറെ അനുകൂലികളെ വിമര്‍ശിച്ചു.
പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സാധാരണ ശിവസൈനികരുടെയും സാധാരണ മഹാരാഷ്ട്രക്കാരുടെയും പാര്‍ട്ടിയാണ് ശിവസേന. ശിവസനേ എന്റെ വ്യക്തിപരമായ സ്വത്തല്ല- മുഖപ്രസംഗത്തില്‍ ബാല്‍ താക്കറെ പറഞ്ഞു.
മാല്‍വന്‍ തിരഞ്ഞെടുപ്പിനിടെ സാമ്ന എഡിറ്റര്‍ സഞ്ജയ് റൗത്തിന്റെ കാര്‍ തകര്‍ത്ത രാജ് അനുകൂലികള്‍ കനത്ത ക്ഷോഭമാണ് പ്രകടിപ്പിച്ചത്. എന്നാല്‍ പാര്‍ട്ടി പ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോള്‍ ഇവരൊക്കെ എവിടെയാണ്?
പാര്‍ട്ടിയെ പിന്നില്‍ നിന്നു കുത്തുന്നവര്‍ പാര്‍ട്ടിയും പാര്‍ട്ടി പ്രവര്‍ത്തകരുമില്ലെങ്കില്‍ തങ്ങളെവിടെയായിരിക്കുമെന്ന് ആലോചിച്ചുനോക്കണമെന്നും എഡിറ്റോറിയലില്‍ ബാല്‍ താക്കറെ പറയുന്നു.
രാജ് താക്കറെ പാര്‍ട്ടി ഭാരവാഹിത്വങ്ങള്‍ രാജിവച്ച ശേഷം ആദ്യമായാണ് ബാല്‍ താക്കറെ പാര്‍ട്ടിയിലെ പ്രശ്നങ്ങളോട് പ്രതികരിക്കുന്നത്.












Click it and Unblock the Notifications