ഉമാഭാരതിയ്ക്ക് നോട്ടീസ്; ആറ് നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍
ഭോപാല്‍: മധ്യപ്രദേശ് ബിജെപി നിയമസഭാകക്ഷി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയ ഉമാഭാരതിയ്ക്കും എംഎല്‍എമാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ ബിജെപി തീരുമാനിച്ചു. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്.
മുന്‍ കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേലുള്‍പ്പെടെ ആറു നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തതായും ബിജെപി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്‍ അറിയിച്ചു. ഉമാഭാരതി നടത്തുന്ന പദയാത്രക്ക് പാര്‍ട്ടിയുടെ അംഗീകാരമില്ലെന്നും പദയാത്രയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്നും മഹാജന്‍ പറഞ്ഞു.
ബുധനാഴ്ച ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് നിയമസഭാകക്ഷിയോഗത്തിലെ ഉമാഭാരതിയുടെ പെരുമാറ്റത്തെയും അതിനു ശേഷമുള്ള അവരുടെ നീക്കങ്ങളെയും വിലയിരുത്തും. പ്രശ്നത്തില്‍ ഉമാഭാരതിയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണോയെന്ന കാര്യത്തില്‍ യോഗം തീരുമാനമെടുക്കും- മഹാജന്‍ അറിയിച്ചു.












Click it and Unblock the Notifications