ഉമാഭാരതിയ്ക്കെതിരെ അച്ചടക്ക നടപടിയുണ്ടായേക്കും
ദില്ലി: മധ്യപ്രദേശില്‍ ശിവരാജ്സിംഗ് ചൗഹാനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ച ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിലപാടില്‍ പരസ്യമായ പ്രതിഷേധം തുടരുന്ന ഉമാഭാരതിയ്ക്കിതെര അച്ചടക്ക നടപടിയുണ്ടായേക്കുമെന്ന് മുന്‍പ്രധാനമന്ത്രി എ.ബി.വാജ്പേയി സൂച നല്‍കി.
മധ്യപ്രദേശ് ബിജെപി നിയമസഭാകക്ഷി യോഗത്തിലെ ഉമാഭാരതിയുടെ പ്രവൃത്തി അച്ചടക്ക ലംഘനത്തിന്റെ അങ്ങേയറ്റമാണെന്നും ഇത് വച്ചുപൊറുപ്പിക്കാനാവില്ലെന്നും എ.ബി.വാജ്പേയി പറഞ്ഞു.
എല്ലാ സംഭവവികാസങ്ങളും പാര്‍ട്ടി നിരീക്ഷിക്കുന്നുണ്ട്. എത്ര വലിയ ആളായാലും പ്രശ്നം എന്തു തന്നെയായാലും അച്ചടക്കലംഘനം പൊറുക്കാനാവില്ല.
പാര്‍ട്ടികള്‍ക്കുള്ളിലെ ആഭ്യന്തര മത്സരം ആരോഗ്യകരമായ രാഷ്ട്രീയത്തിന്റെ ലക്ഷണമാണെങ്കിലും മത്സരം അധികാരത്തിനു വേണ്ടിയുള്ള ദുരയായി മാറുകയും എല്ലാ പരിധികളെയും ലംഘിക്കുകയും ചെയ്യുമ്പോള്‍ അത് ഭാവിയില്‍ പ്രശ്നങ്ങളുണ്ടാക്കും.
കഴിഞ്ഞ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷത്തോടെയാണ് ബിജെപി വിജയിച്ചത്. മാറ്റം വേണ്ടിവരുമ്പോള്‍ അത് സ്വാഭാവികമായും ഉണ്ടാവും. അത് അംഗീകരിക്കപ്പെടണം. ആദര്‍ശത്തേക്കാള്‍ അധികാരം വലുതാവുകയും ആദര്‍ശം അധികാരത്തിനു വേണ്ടിയാവുകയും ചെയ്യുമ്പോള്‍ ജനം അത് അംഗീകരിക്കില്ല.
ഉമാഭാരതിയ്ക്കെതിരെ അച്ചടക്ക നടപടി പാര്‍ട്ടിയുടെ പരിഗണനയിലുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായി എല്ലാം കാര്യങ്ങളും പാര്‍ട്ടിയുടെ പരിഗണനയിലുണ്ടെന്നും അച്ചടക്കലംഘനം പൊറുക്കാനാവില്ലെന്നും വാജ്പേയി പറഞ്ഞു.
കഴിഞ്ഞ ദിവസം ശിവരാജ് സിംഗ് ചൗഹാനെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന മധ്യപ്രദേശിലെ ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ നിന്നും ഉമാഭാരതി 17 എംഎല്‍എമാരോടൊപ്പം ഇറങ്ങിപ്പോയിരുന്നു. ചൗഹാനെ മുഖ്യമന്ത്രിയാക്കുന്നതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി ഓഫീസിനു മുന്നില്‍ അവര്‍ ധര്‍ണ നടത്തുകയും ചെയ്തു. യോഗവേദിയുടെ കവാടത്തില്‍ ആക്രമണം നടത്തിയ ഉമ അനുകൂലികള്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു.












Click it and Unblock the Notifications