Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്നെ ആര്‍ക്കും പുറത്താക്കാനാവില്ല: ഉമ

ഭോപാല്‍: താനാണ് യഥാര്‍ഥ ബിജെപിക്കാരിയെന്നും തന്നെ ആര്‍ക്കും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാനാവില്ലെന്നും തനിക്കെതിരായ ഒരു അച്ചടക്ക നടപടിയും അംഗീകരിക്കില്ലെന്നും ഉമാഭാരതി.

തനിക്കെതിരായ മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്പേയിയുടെ പ്രസ്താവനയെ ഉമ നിശിതമായി വിമര്‍ശിച്ചു. തോക്കു ചൂണ്ടി ഹൈജാക്ക് ചെയ്യപ്പെടാവുന്ന വിമാനത്തിലെ പൈലറ്റാവാന്‍ വാജ്പേയി ശ്രമിക്കരുതെന്ന് ഉമ പറഞ്ഞു.

വ്യക്തിപരമായി താന്‍ ശിവരാജ്സിംഗ് ചൗഹാന് എതിരല്ലെന്നു പറഞ്ഞ ഉമ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുമ്പ് നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് ചൗഹാനെ വെല്ലുവിളിച്ചു. പാര്‍ട്ടി എംഎല്‍എമാരില്‍ നൂറോളം പേര്‍ ചൗഹാനെ പിന്തുണയ്ക്കുന്നില്ല. എംഎല്‍എമാരുടെ അംഗീകാരമില്ലാതെ ചൗഹാനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് ജനാധിപത്യത്തിനും പാര്‍ട്ടി ഭരണഘടനയ്ക്കും രാജ്യത്തിന്റെ ഭരണഘടനയ്ക്കും എതിരാണ്.

ഗുജറാത്തിലെ നരേന്ദ്ര മോഡി സര്‍ക്കാരിനെ വിമര്‍ശിച്ച പ്രമോദ് മാഹജന് താന്‍ അച്ചടക്കം ലംഘിച്ചെന്ന് പറയാനാകില്ല. രാജസ്ഥാന്‍, ഗുജറാത്ത് സര്‍ക്കാരുകള്‍ക്കെതിരെ വലിയ ഫീസ് വാങ്ങി കേസ് നടത്തിയ അരുണ്‍ ജെയ്റ്റ്ലിയും അച്ചടക്കം ലംഘിച്ചിട്ടുണ്ട്. ജിന്ന വിവാദത്തിലുള്‍പ്പെട്ട അദ്വാനിക്കും തനിക്കതിരെ നടപടിയെടുക്കാന്‍ അര്‍ഹതയില്ല-ഉമ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+