കൊയിലാണ്ടിയില്‍ വാഹനാപകടത്തില്‍ കുട്ടി മരിച്ചു
കോഴിക്കോട്: സ്വകാര്യ ബസിടിച്ചു മറിഞ്ഞ ലോറിക്കടിയില്‍ പെട്ട് കുട്ടി മരിച്ചു. കൊയിലാണ്ടിയിലെ ഉള്ളിയേരിക്കടുത്ത് തെരുവത്ത്കാവിലാണ് സംഭവം.
നിറുത്തിയിട്ടിരുന്ന പാല്‍ ലോറിയില്‍ ബസ് ഇടിക്കുകയായിരുന്നു. കൂട്ടുകാരോടൊപ്പം റോഡരികിലൂടെ നടന്നുവരികയായിരുന്ന് കുട്ടിയാണ് അപകടത്തില്‍ മരിച്ചത്. ചെമ്പോട് അബ്ദുള്‍റഹ്മാന്റെ മകന്‍ സുഹൈല ഷെറിന്‍ (13) ആണ് മരിച്ചത്.
പരിക്കേറ്റ രണ്ട് കുട്ടികളുടെ നില അതീവ ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications