ഗണേഷ് ബിജെപി നേതാക്കളുമായി ചര്‍ച്ച പൂര്‍ത്തിയാക്കി
തിരുവനന്തപുരം: ബിജെപി സംസ്ഥാന ഘടകത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായെത്തിയ ദേശീയ നേതാവ് എല്‍.ഗണേഷ് സംസ്ഥാന നേതാക്കളുമായി ചര്‍ച്ച പൂര്‍ത്തിയാക്കി.
നവംബര്‍ 29 തിങ്കളാഴ്ച ഗണേഷ് ചെന്നൈയിലേക്ക് തിരിക്കും. അതേ സമയം പ്രസിഡന്റ് സ്ഥാനത്തു നിന്നു രാജി വച്ച പി.എസ്.ശ്രീധരന്‍പിള്ള ഇതുവരെ ഗണേഷുമായി ചര്‍ച്ച നടത്താനായി തിരുവനന്തപുരത്തെത്തിയിട്ടില്ല. ചൊവ്വാഴ്ച ഗണേഷ് രാജഗോപാലുമായി ചര്‍ച്ച നടത്തി.
ബിജെപിയിലെ ഔദ്യോഗികപക്ഷവും പി.പി.മുകുന്ദന്‍ പക്ഷവും തമ്മിലുള്ള പോര് അതിരൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഗണേഷ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്. പ്രശ്നം പരിഹരിക്കാന്‍ ഒരു മുതിര്‍ന്ന ദേശീയ നേതാവ് കേരളത്തിലെത്തിയേക്കും.
ശ്രീധരന്‍പിള്ളയെ പ്രസിഡന്റായി തുടരാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മുകുന്ദന്‍ പക്ഷം. ശ്രീധരന്‍പിള്ളയുടെ രാജി സ്വീകരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ കേന്ദ്രനേതൃത്വത്തിന് ഈ നിലപാട് തലവേദനയാവും. മുകുന്ദന്‍ പക്ഷത്തെ അവഗണിച്ചുകൊണ്ട് ശ്രീധരന്‍പിള്ളയെ തുടരാന്‍ അനുവദിക്കുന്നത് പ്രശ്നങ്ങള്‍ രൂക്ഷമാക്കുമെന്ന് കേന്ദ്രനേതൃത്വത്തിന് ബോധ്യമായിട്ടുണ്ട്.












Click it and Unblock the Notifications