ബിജെപി വോട്ടുചോര്‍ച്ച മൂന്നംഗ സമിതി അന്വേഷിക്കും
തിരുവനന്തപുരം: തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകള്‍ ചോര്‍ന്നതിനെ കുറിച്ച് മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് ബിജെപി ദേശീയ നേതാവ് എല്‍.ഗണേഷ് അറിയിച്ചു.
ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള രാജി പിന്‍വലിക്കാന്‍ പി.എസ്.ശ്രീധരന്‍പിള്ളയോട് ദേശീയ പ്രസിഡന്റ് എല്‍.കെ.അദ്വാനി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നവംബര്‍ 29 ചൊവ്വാഴ്ച വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി വക്താക്കളല്ലാത്ത മറ്റാരും മാധ്യമങ്ങളോട് പാര്‍ട്ടി തീരുമാനങ്ങള്‍ വിശദീകരിക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഗണേഷ് പറഞ്ഞു.












Click it and Unblock the Notifications