ഡിഐസിയില്‍ ചേരില്ലെന്ന് പത്മനാഭന്‍
തിരുവനന്തപുരം: താന്‍ ബിജെപി വിട്ട് ഡിഐസിയില്‍ ചേരുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന്‍.
ഈ വാര്‍ത്തയില്‍ ഒരു ശതമാനം പോലും സത്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ 29 ചൊവ്വാഴ്ച തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയിലെ ഗ്രൂപ്പ് വഴക്ക് സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മറുപടിയായി അതേ കുറിച്ച് പ്രതികരിക്കാന്‍ താനാളല്ലെന്നും ബന്ധപ്പെട്ടവര്‍ അതേ കുറിച്ച് പ്രതികരിക്കുമെന്നും പത്മനാഭന്‍ പറഞ്ഞു.












Click it and Unblock the Notifications