ബിജെപി വോട്ട് മറിച്ചിട്ടില്ല: കരുണാകരന്‍
തിരുവനന്തപുരം: തിരുവനന്തപുരം ഉപതെരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് താന്‍ മറിച്ചെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയം വിടാന്‍ തയ്യാറാണെന്ന് ഡിഐസി നേതാവ് കെ.കരുണാകരന്‍ വ്യക്തമാക്കി. ജനപിന്തുണ നഷ്ടപ്പെട്ട യുഡിഎഫ് സര്‍ക്കാര്‍ നയപരമായ തീരുമാനങ്ങളെടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനെതിരായ ജനവികാരമാണ് തിരുവനന്തപുരത്ത് എല്‍ഡിഎഫം സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വഴിവച്ചത്. അതിന്റെ മാറ്റ് കുറയ്ക്കാനാണ് ബിജെപി ബന്ധം ആരോപിക്കുന്നത്. ഈ സര്‍ക്കാരിനെതിരെ ആരു രംഗത്ത് വന്നാലും അവരെ പിന്തുണയ്ക്കുമെന്ന നിലപാടാണ് ജനങ്ങള്‍ക്കുള്ളതെന്നും കരുണാകരന്‍ പറഞ്ഞു. നവംബര്‍ 29 ചൊവ്വാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു കരുണാകരന്‍.
കടുത്ത വര്‍ഗീയ ചിന്ത ഇല്ലാത്ത ആര്‍ക്കും ഡിഐസിയിലേക്കു വരാം. ഡിഐസിയുടെ അടിത്തറ വിപുലീകരിക്കുക മാത്രമാണ് ഇപ്പോഴത്തെ ലക്ഷ്യം. ഡിഐസിയുടെ ശക്തി ഇടത് മുന്നണി അംഗീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ഉപതെരഞ്ഞെടുപ്പില്‍ ഡിഐസി നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായുള്ള സഹകരണം തൃപ്തികരമായിരുന്നു.
ഐജി പറഞ്ഞാല്‍ പോലും കേള്‍ക്കാത്ത പൊലീസാണ് സംസ്ഥാനത്തുള്ളത്. പൊലീസിനെ കയറൂരി വിടുന്നത് ആപത്താണ്. ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും എല്‍പ്പിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം
അഴിമതിയും പണപ്പിരിവുമാണിപ്പോള്‍ നടക്കുന്നത്. മൂന്ന് ഉദ്യോഗസ്ഥരാണ് പിരിവ് നടത്തുന്നത്. റവന്യൂ-നിയമ വകുപ്പുകളില്‍ അഴിമതി വ്യാപകമാണ്. സ്മാര്‍ട്ട് സിറ്റിക്ക് ടെന്‍ഡര്‍ വിളിച്ചതിലും പുതിയ ബാറുകള്‍ നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിലും അഴിമതി ഉണ്ടെന്നും കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications