Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേവസ്വം ബോര്‍ഡ് വിവാദം അവസാനിച്ചു: വെള്ളാപ്പള്ളി

കൊല്ലം: ദേവസ്വം ബോര്‍ഡ് വിവാദം അവസാനിച്ചുവെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

മന്ത്രിയും ബോര്‍ഡും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് വിവാദത്തിനു വഴിതെളിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കോ സ്മാര്‍ട്ട് പദ്ധതി നിര്‍ത്തിവച്ചതില്‍ മുഖ്യമന്ത്രിയോട് നന്ദിയുണ്ട്.

രമേശ് ചെന്നിത്തലയെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് താന്‍ ഫാക്സ് സന്ദേശം അയച്ചിട്ടില്ല. ഒന്നര വര്‍ഷം മുമ്പ് ജനം തിരസ്കരിച്ച സ്ഥാനാര്‍ഥിയെ വീണ്ടും കെട്ടിവച്ചതാണ് തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പരാജയത്തിനു കാരണം.

കരുണാകരനോടൊപ്പം നിന്ന് എല്ലാ സൗജന്യങ്ങളും അനുവഭവിച്ച ശേഷം അദ്ദേഹത്തെ തള്ളിപ്പറഞ്ഞയാളാണ് ശിവകുമാര്‍. എംപിയായിരുന്നപ്പോഴത്തെ ശിവകുമാറിന്റെ പ്രകടനവും ദോഷം ചെയ്തു- വെള്ളാപ്പള്ളി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+