ബംഗ്ലാദേശില്‍ ബോംബ് സ്ഫോടനങ്ങളില്‍ 13 മരണം
ധാക്ക: ബംഗ്ലാദേശില്‍ രണ്ട് കോടതികളില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. നാല്പതിലേറെ പേര്‍ക്ക് പരിക്കേറ്റു.
ഗാസിപൂര്‍ കോടതി വളപ്പിലെ അഭിഭാഷകരുടെ മുറിയില്‍ നടന്ന ബോംബ് സ്ഫോടനത്തിലാണ് 10 പേര്‍ മരിച്ചത്. 40 പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ ബംഗ്ലാദേശിലെ ചിറ്റഗോംഗ് കോടതിയുടെ പ്രവേശനകവാടത്തിലെ ചെക്ക് പോസ്റില്‍ നടന്ന മറ്റൊരു ബോംബ് സ്ഫോടനത്തില്‍ രണ്ട് പൊലീസുകാരും ചാവേറും കൊല്ലപ്പെട്ടു.
ഇതുവരെ ആരും ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. അതേ സമയം നിരോധിക്കപ്പെട്ട ജമായത്തുല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് എന്ന സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്നാണ് കരുതുന്നത്.
ഈ സംഘടനയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ചാവേര്‍ ബംഗ്ലാദേശിലെ ജലകതി പട്ടണത്തില്‍ നടത്തിയ രണ്ട് ആഴ്ചകള്‍ക്കു മുമ്പു നടത്തിയ ആക്രമണത്തില്‍ രണ്ട് അസിസ്റന്റ് ജഡ്ജിമാര്‍ കൊല്ലപ്പെട്ടിരുന്നു. സര്‍ക്കാര്‍ കെട്ടിടങ്ങളും കോടതികളും ലക്ഷ്യമിട്ട് ആഗസ്തിലും ഒക്ടോബറിലും നടന്ന ബോംബ് ആക്രമണങ്ങളില്‍ നാല് പേര്‍ മരിച്ചിരുന്നു.












Click it and Unblock the Notifications