ഐബിഎസ് ഓഹരികള്‍ വില്‍ക്കും
മുംബൈ: തിരുവനന്തപുരം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഐടി കമ്പനിയായ ഐബിഎസ് അടുത്ത വര്‍ഷം 230 കോടിയുടെ ഓഹരികള്‍ വില്‍ക്കും. കമ്പനി എംഡിയും ചെയര്‍മാനുമായ വി.കെ മാത്യൂസ് അറിയിച്ചതാണ് ഇക്കാര്യം.
കമ്പനി വിപുലികരിക്കുന്നതിന് വേണ്ട ഫണ്ട് സമാഹരിക്കാനാണ് ഓഹരി വില്‍ക്കാനുള്ള തീരുമാനം. അടുത്ത വര്‍ഷം ഒക്ടോബറില്‍ ഐബിഎസ് ഓഹരികള്‍ വില്‍പനക്കെത്തിക്കാനാണ് നീക്കം. എന്നാല്‍ ഇതു സംബന്ധിച്ച അന്തിമതീരുമാനമായിട്ടില്ല. ആസ്ത്രേലിയ അടക്കമുള്ള വിദേശരാജ്യങ്ങളില്‍ ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന പണം കൊണ്ട് ഓഫീസുകള്‍ ആരംഭിക്കും.
വരും വര്‍ഷം 100 ശതമാനം വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 1000 തൊഴിലവസരങ്ങള്‍ കൂടി ഉണ്ടാകും.
ഷെല്‍ ഇന്റര്‍നാഷണല്‍ എക്സ്പോറേഷന്‍ എന്ന വന്‍കിട ഗ്യാസ്, പെട്രോളിയം കമ്പനിയില്‍ നിന്ന് ദീര്‍ഘകാലത്തേക്കുള്ള ബിസിനസ് കരാര്‍ ഐബിഎസ് നേടിക്കഴിഞ്ഞിട്ടുണ്ട്. ഒഎന്‍ജിസി അടക്കമുളള നിരവധി പെട്രോളിയം സ്ഥാപനങ്ങളുമായി സോഫ്റ്റ്വേര്‍ നല്‍കുന്നതു സംബന്ധമായ ചര്‍ച്ചകള്‍ ഐബിഎസ് നടത്തിവരികയാണെന്നും മാത്യൂസ് പറഞ്ഞു.












Click it and Unblock the Notifications