ഉദയ് നരേന്‍ ചൗധരി ബീഹാര്‍ സ്പീക്കര്‍
പട്ന: ബീഹാര്‍ നിയമസഭാ സ്പീക്കറായി ജനതാദള്‍ യുനൈറ്റഡ് എംഎല്‍എ ഉദയ് നരേന്‍ ചൗധരിയെ എതിരില്ലാതെ തിരഞ്ഞെടുത്തും.
നിയമസഭയിലെ പ്രോട്ടേം സ്പീക്കര്‍ ഭോലാ സിംഗാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. റോഡ് നിര്‍മാണമന്ത്രി നന്ദകിഷോര്‍ യാദവാണ് ചൗധരിയുടെ പേര് സ്പീക്കര്‍ സ്ഥാനത്തേക്ക് നിയമസഭയില്‍ നിര്‍ദേശിച്ചത്. റവന്യൂമന്ത്രി രാംനാഥ് താക്കൂര്‍ യാദവിനെ പിന്‍താങ്ങി.
ചൗധരിക്കു വേണ്ടി ഒന്‍പത് സെറ്റ് നാമനിര്‍ദേശപത്രികകള്‍ നവംബര്‍ 29 ചൊവ്വാഴ്ച നിയമസഭാ സെക്രട്ടറി ബ്രിജ് കിശോര്‍ പ്രഭാത് മുന്‍പാകെ സമര്‍പ്പിക്കപ്പെട്ടിരുന്നു.
ബീഹാര്‍ നിയമസഭാ സ്പീക്കറാകുന്ന ആദ്യ ദളിതനാണ് ഉദയ് നരേന്‍ ചൗധരി. കീഴ്വഴക്കമനുസരിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിനാണ്.












Click it and Unblock the Notifications