തമിഴ്നാട്ടില്‍ ചുഴലിക്കാറ്റ് ആഞ്ഞടിച്ചേക്കും
ചെന്നൈ: ചെന്നൈക്കും ആന്ധ്രാപ്രദേശിലെ മച്ചലിപട്ടണത്തിനും ഇടയില്‍ ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ച രാവിലെയോ ചുഴലിക്കാറ്റ് ആഞ്ഞടിച്ചേക്കും. അതീവജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലിലെ കടുത്ത ന്യൂനമര്‍ദം ചൊവ്വാഴ്ചയാണ് ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചത്. ഇപ്പോള്‍ ചെന്നൈക്ക് 450 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് ന്യൂനമര്‍ദം നിലകൊള്ളുന്നത്. ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ച രാവിലെയോ ഇത് ചെന്നൈക്കും മച്ചലിപ്പട്ടണത്തിനും ഇടയിലേക്ക് നീങ്ങിയേക്കും.
രാവിലെ എട്ട് മണി മുതല്‍ അടുത്ത 24 മണിക്കൂര്‍ നേരെ തമിഴ്നാട്ടിലെ മിക്ക ഭാഗങ്ങളിലും മഴയുണ്ടാവാന്‍ സാധ്യതയുണ്ട്. ഈ സമയത്ത് ചെന്നൈ, കാഞ്ചീപുരം, തിരുവള്ളുര്‍ ജില്ലകളില്‍ കനത്ത മഴയും മണിക്കൂറില്‍ 50 മുതല്‍ 89 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റും ഉണ്ടായേക്കും.












Click it and Unblock the Notifications