Get Updates
Get notified of breaking news, exclusive insights, and must-see stories!

ശിവസേന അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

ദില്ലി: മഹാരാഷ്ട്ര-കര്‍ണാടക അതിര്‍ത്തി തര്‍ക്കം പരിഹരിക്കാത്ത കേന്ദ്രനടപടിയില്‍ പ്രതിഷേധിച്ച് ശിവസേന അംഗങ്ങള്‍ നവംബര്‍ 30 ബുധനാഴ്ച ലോക്സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബിജെപി നേതാവ് അനന്ത്കുമാറിന്റെ നേതൃത്വത്തിലാണ് ശിവസേനക്കാര്‍ ഇറങ്ങിപ്പോയത്.

സംഭവത്തെ കുറിച്ച് സഭയില്‍ ഉണ്ടായിരുന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയാവശ്യപ്പെട്ട് ശിവസേനക്കാര്‍ മുദ്രാവാക്യം വിളിച്ചതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ചോദ്യോത്തരവേളക്കു ശേഷം പ്രശ്നമുന്നയിക്കാന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അവരോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.

യോജിച്ച രീതിയില്‍ പ്രശ്നമുന്നയിക്കാന്‍ അവസരം നല്‍കാമെന്നും എന്നാല്‍ സഭയിലെ അച്ചടക്കം ലംഘിക്കാന്‍ അനുവദിക്കില്ലെന്നും സ്പീക്കര്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് ഉന്നയിക്കാന്‍ ശിവസേനക്കാര്‍ നോട്ടീസ് നല്‍കിയിട്ടില്ല. തന്നോട് ആവശ്യപ്പെട്ടിട്ടുമില്ല. എന്നിട്ടും ഇപ്രകാരം ചെയ്യുന്നത് സ്പീക്കറെ അപമാനിക്കലാണെന്നും തനിക്കിത്തരമൊരു സഭയുടെ ഉത്തരവാദിത്വം ഏല്‍ക്കാനാവില്ലെന്നും സോമനാഥ് ചാറ്റര്‍ജി പറഞ്ഞു. തുടര്‍ന്ന് ചോദ്യോത്തര വേള തുടര്‍ന്നപ്പോളാണ് ശിവസേനക്കാര്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയത്.

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ശിവസേന അംഗങ്ങളും കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് ബിജെപി അംഗങ്ങളും ആവശ്യപ്പെട്ടു.

ബല്‍ഗാം മുനിസിപ്പല്‍ കോര്‍പറേഷനെ സംബന്ധിച്ച പ്രശ്നം രൂക്ഷമാകുന്നതിന് മുന്‍പ് കേന്ദ്രം വേണ്ടരീതിയില്‍ പരിഹരിക്കണമെന്ന് ശിവസേനാ നേതാവ് അനന്ത് ഗീതും ബിജെപി നേതാക്കളായ അനന്ത് കുമാറും വി.കെ മല്‍ഹോത്രയും ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+