വാജ്പേയിയും അദ്വാനിയും വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു
ഭോപ്പാല്‍: മുന്‍പ്രധാനമന്ത്രി എ.ബി വാജ്പേയിയും ബിജെപി പ്രസിഡന്റ് എല്‍.കെ അദ്വാനിയും വിമാനാപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു.
നവംബര്‍ 29 ചൊവ്വാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ദില്ലിയില്‍ നിന്നും ആറു പേര്‍ക്ക് കയറാവുന്ന സ്വകാര്യ വിമാനത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി നേതാക്കള്‍ഭോപാലില്‍ എത്തിയതായിരുന്നു. ചടങ്ങിനു ശേഷം നേതാക്കള്‍ തിരികെ ദില്ലിയിലേക്ക് പോകാനായി വിമാനത്തില്‍ കയറിയപ്പോഴാണ് തകരാര്‍ കണ്ടെത്തിയത്. വിമാനത്തിന്റെ ഇന്ധനടാങ്കില്‍ ചോര്‍ച്ചയുള്ളതായി അധികൃതര്‍ കണ്ടെത്തുകയായിരുന്നു. ഇതെത്തുടര്‍ന്ന് മറ്റൊരു വിമാനത്തിലാണ് നേതാക്കള്‍ ദില്ലിയിലേക്ക് പുറപ്പെട്ടത്.












Click it and Unblock the Notifications