സര്‍ക്കാര്‍ ക്വാട്ട: സുപ്രിം കോടതി തമിഴ്നാട് സര്‍ക്കാരിന്റെ ഹര്‍ജി തള്ളി
ദില്ലി: സ്വകാര്യ അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ക്വാട്ട അനുവദിക്കാനാവില്ലെന്ന സുപ്രിം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ തമിഴ് നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച റിവ്യു ഹര്‍ജി സുപ്രിം കോടതി തള്ളി.
ആഗസ്ത് 12ന് സുപ്രിം കോടതി ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരെയാണ് തമിഴ്നാട് സര്‍ക്കാര്‍ ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റിസ് വൈ.കെ.സബര്‍വാളിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ബെഞ്ചാണ് റിവ്യുഹര്‍ജി തള്ളിയത്.
സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളില്‍ സര്‍ക്കാര്‍ ക്വാട്ട അനുവദിക്കാനാവില്ലെന്നും പ്രവേശനം സംബന്ധിച്ച തീരുമാനങ്ങളെല്ലാം അതാതു കോളജുകള്‍ക്ക് എടുക്കാവുന്നതാണെന്നും സുപ്രിം കോടതി ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു.












Click it and Unblock the Notifications