ശിവസേനാ നേതാവ് രാംദാസ് കദാം രാജ് താക്കറെയെ കണ്ടു
മുംബൈ: ശിവസേനാ നേതാവും മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷനേതാവുമായ രാംദാസ് കദാം നവംബര്‍ 30 ബുധനാഴ്ച രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി.
ഉദ്ദവുമായുള്ള തര്‍ക്കത്തിന്റെ പേരില്‍ രാജ്താക്കറെ ശിവസേനയില്‍ നിന്ന് രാജി വച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച.
രാംദാസും പാര്‍ട്ടി എംഎല്‍എമാരും ദാദറിലെ താക്കറെയുടെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. ചൊവ്വാഴ്ച എംഎല്‍എമാര്‍ സേനാ നേതാവ് ബാല്‍ താക്കറെയെ കണ്ട ശേഷം രാജ് താക്കറെയെ കാണാതെത്തിയിരുന്നെങ്കിലും അദ്ദേഹത്തെ കാണാന്‍ സാധിച്ചിരുന്നില്ല.
അതേ സമയം മുംബൈ, നേവി മുംബൈ, താനെ എന്നിവിടങ്ങളില്‍ നിന്നുള്ള ശിവസേനാംഗങ്ങള്‍ ബാല്‍ താക്കറെയെ ബാന്ദ്രയിലെ വസതിയില്‍ വച്ച് ബുധനാഴ്ച കാണുന്നുണ്ട്.












Click it and Unblock the Notifications