ശിവസേനാ പ്രതിസന്ധി പരിഹരിക്കാനാകുമെന്ന് ഉദ്ദവ് താക്കറെ
മുംബൈ: രാജ് താക്കറെയുടെ രാജിയെ തുടര്‍ന്ന് ശിവസേനയിലുണ്ടായിട്ടുളള പ്രതിസന്ധി ഇപ്പോഴും പരിഹരിക്കാന്‍ സാധിക്കുമെന്ന് സേന എക്സിക്യൂട്ടീവ് പ്രസിഡന്റ് ഉദ്ദവ് താക്കറെ പറഞ്ഞു. മുംബൈയില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെററിദ്ധാരണകള്‍ മാറ്റാനായി ബാല്‍ താക്കറെയുമായി ചര്‍ച്ച നടത്തുന്നതിന് രാജ് താക്കറെയെ സ്വാഗതം ചെയ്യുന്നു. താനുമായി സംസാരിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ ശിവസേനാ നേതാവ് ബാല്‍ താക്കറെയുമായി രാജിന് സംസാരിക്കാവുന്നതാണ്.
പ്രതിസന്ധിക്ക് തീര്‍ച്ചയായും പരിഹാരമുണ്ടാകുമെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.












Click it and Unblock the Notifications