ശിവസേനയിലെ തര്‍ക്കം: താക്കറെ ഇടപെടും
മുംബൈ: രാജ്-ഉദ്ദവ് തര്‍ക്കം പരിഹരിക്കാന്‍ താന്‍ മുന്‍കൈയെടുക്കുമെന്ന് ശിവസേനാ നേതാവ് ബാല്‍ താക്കറെ സൂചന നല്‍കി.
രാജ്താക്കറെയുടെ രാജിയെ തുടര്‍ന്നുണ്ടായ ശിവസേനയിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബാല്‍താക്കറെയെ ചൊവ്വാഴ്ച രാത്രി മുംബൈയിലെ വസതിയില്‍ പാര്‍ട്ടി എംഎല്‍എമാര്‍ സന്ദര്‍ശിച്ചിരുന്നു. കൂടിക്കാഴ്ചയില്‍ താന്‍ രാജുമായി സംസാരിക്കുമെന്നും പ്രശ്നം പരിഹരിക്കുമെന്നും താക്കറെ എംഎല്‍എമാരോട് വ്യക്തമാക്കി.
താന്‍ ആവശ്യപ്പെട്ടാല്‍ രാജ് കൂടിക്കാഴ്ചയ്ക്കായി വരുമെന്നും പ്രശ്നം പരിഹരിക്കാനാവുമെന്നും ബാല്‍ താക്കറെ പ്രത്യാശ പ്രകടിപ്പിച്ചു. ചൊവ്വാഴ്ച രാത്രി വൈകിയാണ് കൂടിക്കാഴ്ച അവസാനിച്ചത്.












Click it and Unblock the Notifications