കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമാഭാരതിയെ സസ്പെന്റ് ചെയ്തേക്കും

  • By Staff
Google Oneindia Malayalam News

ദില്ലി: ഒരു വര്‍ഷത്തിനു ശേഷം ബിജെപി നേതാവ് ഉമാഭാരതിയ്ക്കെതിരെ വീണ്ടും സസ്പെന്‍ഷന്‍ നടപടിക്ക് സാധ്യത. മധ്യപ്രദേശ് മുഖ്യമന്ത്രിയായി ശിവരാജ് സിംഗ് ചൗഹാനെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് ബിജെപി കേന്ദ്രനേതൃത്വത്തിനെതിരെ തിരിഞ്ഞിരിക്കുന്ന ഉമാഭാരതിയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തേക്കും.

ബുധനാഴ്ച ചേരുന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാവും. കഴിഞ്ഞ വര്‍ഷം എല്‍.കെ.അദ്വാനിക്കെതിരെ ദേശീയ നേതൃ യോഗത്തില്‍ പരസ്യവിമര്‍ശനമുയര്‍ത്തിയതിന് സസ്പെന്‍ഷന്‍ നടപടി ക്ഷണിച്ചുവരുത്തിയ ഉമാഭാരതി കഷ്ടിച്ച് 13 മാസത്തിനു ശേഷമാണ് മറ്റൊരു അച്ചടക്ക നടപടിക്ക് വിധേയയാവുന്ന സാഹചര്യമൊരുക്കിയത്.

അതേ സമയം ഉമാഭാരതിക്ക് സംഘ്പരിവാറിന്റെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭഗവാന്‍ രാമനുവേണ്ടി പ്രവര്‍ത്തിക്കുന്ന ആരെയും തങ്ങള്‍ പ്രകീര്‍ത്തിക്കുമെന്നും ഉമാഭാരതിക്ക് തങ്ങളുടെ പിന്തുണയുണ്ടെന്നും വിഎച്ച്പി പ്രസിഡന്റ് അശോക്സിംഗാള്‍ വ്യക്തമാക്കി.

ഇതിനു മുമ്പ് 2004 നവംബര്‍ 10നാണ് ഉമാഭാരതിയെ പാട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്റ് ചെയ്തത്. എന്നാല്‍ ആര്‍എസ്എസിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് അവരെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X