അഴിമതിക്കാരില്‍ നിന്നും പാര്‍ട്ടി പതാക പിടിച്ചെടുക്കും: ഉമാഭാരതി
ഭോപാല്‍: അഴിമതിക്കാരില്‍ നിന്നും പാര്‍ട്ടി പതാക പിടിച്ചെടുക്കുമെന്ന് ബിജെപിയില്‍ നിന്നും സസ്പെന്റ് ചെയ്യപ്പെട്ട ഉമാഭാരതി പറഞ്ഞു. പാര്‍ട്ടി പതാക ഉയരത്തിലെത്തിക്കാന്‍ താന്‍ കഠിനായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഉമ അവകാശപ്പെട്ടു.
ഉമാഭാരതി നടത്തുന്ന പദയാത്രക്ക് പാര്‍ട്ടിയുടെ അംഗീകാരമില്ലെന്നും പദയാത്രയില്‍ പാര്‍ട്ടി പതാക ഉപയോഗിച്ചാല്‍ നടപടിയുണ്ടാവുമെന്നുമുള്ള ബിജെപി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍.
പദയാത്ര തന്റെ വ്യക്തിപരമായ പരിപാടിയാമെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ അതില്‍ നിന്ന് മാറിനില്‍ക്കണമെന്നും കഴിഞ്ഞ ദിവസം ഉമാഭാരതി പറഞ്ഞിരുന്നു.












Click it and Unblock the Notifications