നോട്ടീസിന് മൂന്നു ദിവസത്തിനകം മറുപടി നല്‍കും: ഉമ
ഭോപാല്‍: ബിജെപി നേതൃത്വത്തിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് മൂന്നു ദിവസത്തിനകം മറുപടി നല്‍കുമെന്ന് ഉമാഭാരതി. പാര്‍ട്ടിക്കു വേണ്ടി താന്‍ ജീവിക്കുകയും മരിക്കുകയും ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഏതെങ്കിലും സ്ഥാനത്തിനു വേണ്ടിയല്ല താന്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ജനാധിപത്യ മൂല്യങ്ങളും തത്വങ്ങളും നിലനിര്‍ത്തുന്നതിനായുള്ള ആശയപരമായ യുദ്ധമാണ്. ഈ വിഷയത്തില്‍ പാര്‍ട്ടി ശരിയായ നിലപാടെടുക്കണം.
താന്‍ പിതൃസമാനരായി കാണുന്ന മുന്‍പ്രധാനമന്ത്രി എ.ബി.വാജ്പേയിയും പാര്‍ട്ടി പ്രസിഡന്റ് എല്‍.കെ.അദ്വാനിയും ഒരു സംഘടനാ പ്രശ്നം മാത്രമായി ഇതിനെ കാണരുത്. ആലോചിച്ചു വേണം തീരുമാനങ്ങള്‍ കൈകൊള്ളാന്‍. വ്യക്തികളല്ല, ആശയങ്ങളാണ് പ്രധാനമെന്നും അവര്‍ പറഞ്ഞു.












Click it and Unblock the Notifications